ഇന്ത്യാ ചൈന ബന്ധം വഷളാകുന്നു; ജി20 ഉച്ചകോടി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയ്ക്കായുള്ള സാഹചര്യമല്ല ഇതെന്ന് ചൈന. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്ത ചൈന വാര്‍ത്ത നിഷേധിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്ന് ചൈന വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യം എത്രയും പെട്ടന്ന് മേഖലയില്‍ നിന്നും പിന്‍മാറണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി രാഷ്ട്രീയകാര്യ കൗണ്‍സിലറും ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലുകളുടെ വിന്യാസത്തിന് പുറമെ അതിര്‍ത്തി മേഖലകളിലും ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചു. സൈനിക ടാങ്കറുകള്‍ അടക്കമുള്ള സംവിധാനങ്ങളാണ് ചൈന വിന്യസിച്ചിരിക്കുന്നത്.
ദോ€ മേഖലയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്. അതിനിടെ സിക്കിമിലെ മറ്റ് ചില മേഖലകളിലേക്കും ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സിക്കിം അതിര്‍ത്തിയിലെ ദോ€യില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ മേഖല തിരിച്ചു പിടിക്കാന്‍ ചൈനീസ് സൈന്യത്തിന് കഴിയുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























