അഭ്യുഹങ്ങള്‍ക്കറുതിയായി; നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിങ്പിങ്ങും കൂടിക്കാഴ്ച നടത്തി:അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയായി

ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിങ്പിങ്ങും കൂടിക്കാഴ്ച നടത്തില്ല എന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിയായി. നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കൂടിക്കാഴ്ച്ച നടത്തി. ജി 20 ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച്ച. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയായി. വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ജി20 ഉച്ചകോടിക്ക് ജര്‍മനിയിലെ ഹാംബര്‍ഗില്‍ തുടക്കമായി. മുതലാളിത്ത വിരുദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതിവാദികള്‍ എന്നിവരുള്‍പ്പെടെ പല സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിഷേധപ്രകടനങ്ങള്‍ക്കിടെയാണ് സമ്മേളനം നടക്കുന്നത്. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ, ഒട്ടേറെ പൊലീസുകാര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റു. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ എഴുപതിലധികം പൊലീസുകാര്‍ക്ക് പരുക്കേറ്റു.
മുഖംമൂടി ധരിച്ച് പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ യോഗം നടക്കുന്ന മന്ദിരത്തിന് പുറത്ത് തടിച്ചുകൂടി. 'നരകത്തിലേക്കു സ്വാഗതം' എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. പൊലീസിന്റെ സുരക്ഷാ വേലിക്കെട്ടുകള്‍ പൊളിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. പൊലീസ് തിരിച്ച് ജലപീരങ്കിയും കുരുമുളകു സ്‌പ്രേയും പ്രയോഗിച്ചതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി.
തുടര്‍ന്ന് പൊലീസിന്റെ ബാരിക്കേഡുകള്‍ അവര്‍ മറിച്ചിട്ടു. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയ പ്രതിഷേധക്കാര്‍, സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും അക്രമം അഴിച്ചുവിട്ടു. പ്രതിഷേധം കനത്തതോടെ കൂടുതല്‍ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























