റഷ്യയിൽ "ട്രംപ് ടവർ' സ്ഥാപിക്കാൻ നീക്കം നടന്നിരുന്നുവെന്ന് സൂചന

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ട്രംപ് ടവർ സ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കമ്പനി നീക്കം നടത്തിയിരുന്നുവെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. 2015-2016 കാലഘട്ടത്തിലായിരുന്നു ഇതു സംബന്ധിച്ച ആലോചനകൾ നടന്നിരുന്നത്. എന്നാൽ പ്രസിഡന്‍റ് തെരഞ്ഞടുപ്പിലേക്ക് ട്രംപ് മത്സരിക്കും എന്ന് ഉറപ്പായതോടെ ഈ പദ്ധതി സംബന്ധിച്ച ആലോചനകൾക്ക് ട്രംപിന്‍റെ കമ്പനി വിരാമമിടുകയായിരുന്നു.

ഫെലിക്സ് സെറ്റർ എന്ന റിയൽ എസ്റ്റേറ്റ് വ്യാപാരി ഇത് സംബന്ധിച്ച് ട്രംപുമായി സംസാരിച്ചിരുന്നുവെന്നും ഇയാൽ ഇത് സംബന്ധിച്ച് ട്രംപിന് കത്തയച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മറ്റൊരു വ്യക്തിയാണ് ഇത്തരം ചർച്ചകൾ നടത്തിയതെന്നും അയാൾ നിർമിക്കാനിരുന്ന ടവറിന് ട്രംപിന്‍റെ പേര് നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും മറ്റ് ചിലവാദങ്ങളും ഉയർന്നിട്ടുണ്ട്. അതേസമയം ഇക്കാര്യത്തിൽ ട്രംപിന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് അധികൃതരോ മറ്റ് ട്രംപ് അനുയായികളോ ഇതുവരെ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha


























