തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ പാക്കിസ്ഥാന് അമേരിക്കയുടെ 25 കോടി ഡോളര്‍ സഹായം

പാക്കിസ്ഥാന് ഉപാധികളോടെ 25.5 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാകിസ്താന് ഈ തുക ഉപയോഗിക്കാന്‍ സാധിക്കൂ എന്നാണ് ഉപാധി. തീവ്രവാദം നേരിടുന്ന കാര്യത്തില്‍ പാകിസ്താനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താനുള്ള യു.എസ് നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അഫ്ഗാനിസ്ഥാനിലും മറ്റ് അയല്‍ രാജ്യങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘങ്ങളുടെ ശൃംഖലകളെ ദുര്‍ബലപ്പെടുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സൈനിക സഹായമായി നല്‍കുന്ന തുക പാകിസ്താന് ഉപയോഗപ്പെടുത്താനാവൂ എന്നും അമേരിക്ക വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സഹായം സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനെ ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിസ്ഥാനില്‍ നിരവധി അമേരിക്കക്കാരെ കൊലപ്പെടുത്തിയ തീവ്രവാദ സംഘങ്ങള്‍ക്ക് താവളം നല്‍കിയതിന് പാകിസ്താനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ചിരുന്നു. തീവ്രവാദികളെ സഹായിക്കുന്നതിന് പാകിസ്താന്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























