ഇവൻ റോഹിങ്ക്യന്‍ പലായനത്തിന്റെ ഐലാൻ കുർദി ; ലോകത്തിന് മുന്നില്‍ വേദനയായി മറ്റൊരു ചിത്രം

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിങ്ങുന്ന ഒരു റോഹിങ്ക്യന്‍ യുവതിയുടെ ചിത്രം. ഹമീദ എന്ന യുവതിയാണ് മരിച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിങ്ങുന്നത്. മ്യാന്‍മറില്‍ നിന്നും അടിച്ചിറക്കപ്പെടുന്ന റോഹിങ്ക്യകളുടെയാകെ വേദനയെ തുറന്നു കാട്ടുന്നതാണ് ഈ ചിത്രം. ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യുന്നതിനിടെ ബോട്ടു മറിഞ്ഞ് ഹമീദയുടെ കുഞ്ഞ് മരിക്കുകയായിരുന്നു. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് പോനിര്‍ ഹൊസൈനാണ് ചിത്രം പകര്‍ത്തിയത്.
നാല്‍പത് ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഹമീദയും ഭര്‍ത്താവ് നാസിര്‍ അഹമ്മദും രണ്ടു കുട്ടികളും ഉള്‍പ്പെടെ പതിനെട്ടോളം പേര്‍ ചെറിയൊരു വള്ളത്തിലാണ് ബംഗ്ലാദേശിലെ ഷാ പൊരിര്‍ ദ്വീപിലേക്ക് പാലയനം ചെയ്തത്. എന്നാല്‍ യാത്ര പൂര്‍ത്തിയാകുന്നത് തൊട്ടു മുന്‍പ് ഇവരുടെ ബോട്ട് തകരുകയായിരുന്നു. ഹമീദയുടെ കൈയില്‍ നിന്നും കുഞ്ഞ് വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നു.

സംഭവ സ്ഥലത്തേക്ക് താന്‍ എത്തുമ്പോള്‍ കുഞ്ഞിനെ ചേര്‍ത്ത് കരയുന്ന ഹമീദയേയും മറ്റ് റോഹിങ്ക്യകളേയുമാണ് കാണുന്നതെന്ന് മൊഹമ്മദ് പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹമീദയുടേയും കുഞ്ഞിന്റേയും ചിത്രം പകര്‍ത്തുകയായിരുന്നു. കരളലിയിപ്പിക്കുന്നതായിരുന്നു ആ രംഗമെന്നും മൊഹമ്മദ് പറഞ്ഞു. കൂടി നില്‍ക്കുന്ന റോഹിങ്ക്യകള്‍ക്കിടയിലൂടെ കുഞ്ഞുമായി നടന്നു നീങ്ങുന്ന നാസിറിന്റെ ഒരു ചിത്രവും മൊഹമ്മദ് പകര്‍ത്തി. ഇവരുടെ മറ്റൊരു കുട്ടി അപകടത്തെ തരണം ചെയ്തു.
https://www.facebook.com/Malayalivartha

























