ഭീഷണികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തയ്യാറായി ഉത്തരകൊറിയയ്ക്ക് മുകളിലൂടെ ബോംബര്‍ വിമാനം പറത്തി യുഎസ്

ഭീഷണികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയുടെ മുകളിലൂടെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍ പറത്തി. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പെന്റഗണ്‍ പറഞ്ഞു. യുഎസിന്റെ രണ്ട് ബി1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും അകമ്പടിയായി വ്യോമസേനയുടെ നാലു എഫ്15സി യുദ്ധ വിമാനങ്ങളുമാണ് ശക്തിപ്രകടനം നടത്തിയത്.
യുഎസിനേയും സഖ്യങ്ങളെയും കാക്കാന്‍ മുഴുവന്‍ സൈനിക ശേഷിയും പ്രയോഗിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് പറഞ്ഞു. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള വക്‌പോര് രൂക്ഷമായത് പിന്നാലെയാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയത്.
ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു.
https://www.facebook.com/Malayalivartha
























