അമേരിക്കയുടെ യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി നീട്ടി

അമേരിക്കയുടെ യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി നീട്ടിക്കൊണ്ട് ഉത്തരവായി. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് പുതുതായി വിലക്കേര്‍പ്പെടുത്തയത്. ഇതോടെ ചാഡ്, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ വിലക്ക് നേരിടേണ്ടി വരും. നേരത്തെ വിലക്കുണ്ടായിരുന്ന സുഡാനെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ, ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് 90 ദിവസത്തേക്കായിരുന്നു വിലക്ക്. വിലക്കിന്റെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും എട്ടു രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒക്‌ടോബര്‍ 18 മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും. അമേരിക്കയുടെ സുരക്ഷയാണ് തന്റെ പ്രഥമ പരിഗണനയെന്ന് യാത്രാവിലക്കില്‍ ഒപ്പിട്ട ശേഷം ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കില്ല. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയില്‍ ബിസിനസ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് യാാത്രാ നിരോധനത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കും.
വിലക്ക് നേരിടുന്ന രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ കുറിച്ച് ആവശ്യമായ വിവരങ്ങള്‍ അമേരിക്കയുമായി പങ്കുവെച്ചിട്ടില്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും അമേരിക്ക ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















