ബേനസീര്‍ ഭൂട്ടോ വധത്തിൽ നിർണായക വെളിപ്പെടുത്തൽ ; കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട് വർഷങ്ങൾ കഴിയുമ്പോൾ വെളിപ്പെടുത്തലുമായി പാകിസ്താനിലെ ഭീകര സംഘടനയായ താലിബാന്‍ രംഗത്ത്. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം നടത്തിയത് തങ്ങളാണെന്ന വെളിപ്പെടുത്തലുമായാണ് പാക് താലിബാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
2007 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ഡിസംബര്‍ 27ന് വൈകിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചാവേറുകളുടെ വെടിയേറ്റായിരുന്നു ബേനസീര്‍ ഭൂട്ടോ മരിച്ചത്. റാവല്‍പിണ്ടിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പു പ്രചാരണ റാലിയുടെ അവസാനം കാറിലേക്ക് കയറവേ കൊലയാളി ഭൂട്ടോയുടെ ശരീരത്തിലേയ്ക്കു വെടിവെയ്ക്കുകയും പിന്നീട് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ എത്തിയാല്‍ അമേരിക്കയുമായി ചേര്‍ന്ന് താലിബാനെതിരെ പ്രവര്‍ത്തിക്കുമെന്നുള്ള ഭയമാണ് കൊലപാതകം നടത്താനായി കാരണമായത്. താലിബാന്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താലിബാന്‍ നേതാവായ ബൈത്തുള്ള മെഹ്സൂദിന് ലഭിച്ചതായും താലിബാന്‍ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha
























