പലതരം കുടിയേറ്റങ്ങൾ കണ്ടിട്ടുണ്ട് ഇതിത്തിരി കൂടി പോയി; യുറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർത്ഥികൾ പോലീസിന്റെ പിടിയിൽ

വിധങ്ങളിലായുള്ള കുടിയേറ്റങ്ങൾ നാം കണ്ടിട്ടുണ്ട് എന്നാൽ വ്യത്യസ്ഥമായിട്ടുള്ള ഒരു കുടിയേറ്റ കഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പലപ്പോഴും ജീവന്‍ പണയം വച്ചാണ് അഭയാര്‍ത്ഥികൾ യൂറോപ്പിലേക്കും മറ്റും ഒളിച്ചു കടക്കുന്നത് കടൽ നീന്തി കയറിയും ലോറിയുടെ അടിയിൽ ഒളിച്ചും ഫ്രോസണ്‍ വാഹനങ്ങള്‍ക്കിടയിൽ കയറിപ്പറ്റിയും ആയിരങ്ങളാണ് യൂറോപ്പിലേക്ക് ദിനംപ്രതി ചേക്കേറുന്നത്.
എന്നാൽ, കാറിന്റെ ബോണറ്റിനുള്ളിൽ ഒളിച്ചു യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നാലു പേരെ അറസ്റ്റു ചെയ്ത വാര്‍ത്തയാണ് ഇതിൽ അവസാനമായി എത്തിയിരിക്കുന്നത്. ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള സ്പാനിഷ് സിറ്റിയായ മെലില്ലയുടെ അതിര്‍ത്തിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
സഹാറന്‍ ആഫ്രിക്കയിൽ നിന്നുള്ള രണ്ടു പേര്‍ കാറിന്റെ ബൂട്ടിലും ഒരാള്‍ കാറിന്റെ ബോണറ്റിലും ഒരാള്‍ ഡാഷ്‌ബോര്‍ഡിലുമാണ് ഒളിച്ചിരുന്നത്. ഡാഷ്‌ബോര്‍ഡിൽ ഒളിച്ചിരുന്നത് സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.
സ്പാനിഷ് പ്രദേശത്തിലേക്ക് കടക്കുന്ന ബെനി-എന്‍സര്‍ അതിര്‍ത്തിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ യൂറോപ്പിലേക്ക് കടക്കുന്ന പ്രദേശങ്ങളാണ് മെലില്ല, സ്യൂട്ട എന്നിവ. അതുകൊണ്ടു തന്നെ ഇവിടെ ശക്തമായ പരിശോധനകളും നടന്നുവരുന്നു. ആഫ്രിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ആകെയുള്ള രണ്ടു അതിര്‍ത്തി പ്രദേശങ്ങളാണ് ഇവ.
https://www.facebook.com/Malayalivartha
























