കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ കയ്യൊപ്പ് പതിഞ്ഞ സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റത് 17.5 ലക്ഷംരൂപയ്ക്ക്

ക്യൂബയിൽ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദൽ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റു. 26,950 (17.5 ലക്ഷംരൂപ) ഡോളറിനാണ് വിറ്റത്. ഇരുപത്തിനാല് സിഗരറ്റുകൾ ഉൾക്കൊള്ളുന്ന തടികൊണ്ടുള്ള പെട്ടി ഇവാ ഹാലർ എന്ന ജീവകാരുണ്യ പ്രവർത്തകയ്ക്കു കാസ്ട്രോ കയ്യൊപ്പിട്ടു നൽകിയതായിരുന്നു.
ഒരു ചടങ്ങിനിടെ കാസ്ട്രോയ്ക്ക് പ്രിയപ്പെട്ട ട്രിനിഡാഡ് ഫൻഡഡോഴ്സ് സിഗരറ്റ് അതിഥികൾ വലിച്ചപ്പോൾ ഹാലർ ചോദിച്ചതു പെട്ടി ഉൾപ്പെടെയായിരുന്നു. ഒപ്പിട്ടു നൽകിയാൽ ലേലത്തിൽ വിൽക്കാമല്ലോ എന്നും പറഞ്ഞു. തമാശ ആസ്വദിച്ച കാസ്ട്രോ അതവർക്കു സമ്മാനമായി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha























