Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

ഭാര്യയും കാമുകനുമൊത്തുള്ള നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; എയര്‍ ഹോസ്റ്റസിന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 300,000 ദിര്‍ഹം പിഴയും

25 JANUARY 2018 08:10 PM IST
മലയാളി വാര്‍ത്ത

ഏഷ്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച എയര്‍ ഹോസ്റ്റസിന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 300,000 ദിര്‍ഹം പിഴയും വിധിച്ചു. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഭാര്യയും കാമുകനും തമ്മിലുള്ള രഹസ്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിടുമെന്ന് ഏഷ്യക്കാരനെ ഭീഷണിപ്പെടുത്തിയ വിമാന ജീവനക്കാരിയ്ക്കാണ് ഇത്തരത്തിലൊരു വിധി ഉണ്ടായിരിയ്ക്കുന്നത്. ഇരയായ ഏഷ്യക്കാരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കൈവശം ഉണ്ടെന്നും ഇത് പുറത്ത് വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമാണ് എയര്‍ ഹോസ്റ്റസ് ആവശ്യപ്പെട്ടത്.

വിമാന ജീവനക്കാരിയുടെ അപ്പീല്‍ തള്ളിയ ദുബായ് അപ്പീല്‍ കോടതി, യുവതിയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയ്ക്കു ശേഷം യുവതിയെ നാടുകടത്താനും ഉത്തരവിട്ടു. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിമാന ജീവനക്കാരി പണം തട്ടുന്നതിനായി സമൂഹമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വന്ന സന്ദേശ പ്രകാരം ഭാര്യയ്ക്ക് ഒരു കാമുകന്‍ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ നേരിട്ടു കാണണമെന്നും ആയിരുന്നു ആവശ്യമെന്ന് ഏഷ്യക്കാരന്‍ പറയുന്നു. വിമാന ജീവനക്കാരിയുടെ സന്ദേശത്തിന് മറുപടി അയച്ചതോടെ, ഈ സ്ത്രീയുടെ മുന്‍കാമുകനും ഏഷ്യക്കാരന്റെ ഭാര്യയും തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരും അടുത്ത് ഇടപഴകുന്നതിന്റെ ചിത്രങ്ങള്‍ ഉണ്ടെന്നും എയര്‍ ഹോസ്റ്റസ് പറഞ്ഞു. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിടരുത് എന്നുണ്ടെങ്കില്‍ പണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി.

ഇതിൽ ഭയന്ന ഏഷ്യക്കാരൻ 40,000 ദിര്‍ഹം എയര്‍ ഹോസ്റ്റസിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ സമയം ഭാര്യയുടെ ഒരു നഗ്ന ചിത്രം ഏഷ്യക്കാരന് അയച്ചു കൊടുത്തു. എന്നാല്‍, ഇനിയുള്ള ഓരോ ചിത്രത്തിനും 40,000 ദിര്‍ഹം വീതം വേണമെന്നായിരുന്നു ആവശ്യം. ഇത് സാധിക്കാത്ത കാര്യമായതിനാല്‍ ഏഷ്യക്കാരന്‍ ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ അറിയിക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ എയര്‍ ഹോസ്റ്റസും അവരുടെ മുന്‍കാമുകനും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു ഇതെന്നും ബ്ലാക്ക്മെയിലിലൂടെ പണം തട്ടുകയായിരുന്നു ഉദ്ദേശമെന്നും വ്യക്തമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (11 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (23 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends