സഫാരി പാര്‍ക്കിലെ സാന്‍ഡിഗോ മൃഗശാലയില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്ന ഗൊറില്ല മുത്തശ്ശി വിടപറഞ്ഞു, വിലയുടെ വിയോഗം അധികൃതരെയും സന്ദര്‍ശകരെയും ദുഖത്തിലാഴ്ത്തി

സഫാരി പാര്‍ക്കിലെ സാന്‍ഡിഗോ മൃഗശാലയില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്ന ഗൊറില്ല മുത്തശ്ശി വിടപറഞ്ഞു. വില എന്ന ഗൊറില്ലയാണ് 60 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ചത്. മൃഗശാലയിലെ ഗൊറില്ല കുടുംബത്തിലെ അഞ്ച് തലമുറകളുടെ മുത്തശ്ശിയാണ് വില.
1957ല്‍ കോംഗോയില്‍ ജനിച്ച വിലയെ പിന്നീട് സാന്‍ഡിഗോ മൃഗശാലയില്‍ എത്തിക്കുകയായിരുന്നു. വന്ന നാള്‍ മുതല്‍ തന്നെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഇവരോട് സൗഹൃദപരമായി പെരുമാറാന്‍ വില ഏറെ ശ്രദ്ധിച്ചിരുന്നു. വിലയുടെ വിയോഗം മൃഗശാല അധികൃതരെയും സന്ദര്‍ശകരെയും ഒരേപോലെ ദുഖത്തിലാഴ്ത്തി.
ഗോറില്ലകളുടെ ശരാശരി ആയുസ്സ് 3540 വര്‍ഷമാണ്. വളരെ ചുരുക്കം ഗൊറില്ലകള്‍ മാത്രമേ അതിനപ്പുറം ജീവിച്ചിരിക്കൂവെന്ന് സഫാരി പാര്‍ക്കിലെ ജീവനക്കാരന്‍ പെഗ്ഗി സെക്‌സണ്‍ പറഞ്ഞു. അര്‍ക്കാസസിലെ ലിറ്റില്‍ റോക്ക് മൃഗശാലയില്‍ 61 വയസുവരെ ജീവിച്ച ട്രൂഡിയാണ് മനുഷ്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ഗൊറില്ല.
https://www.facebook.com/Malayalivartha























