ലോകത്തെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുള്ളതിൽ ഏറ്റവും മുന്നിൽ ഇന്ത്യ; ലോകത്ത് 20 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമോ ഇരട്ടിപ്പോ ആണെന്ന് ഫേസ്ബുക്ക് അധികൃതർ

കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം ലോകത്ത് 20 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമോ ഇരട്ടിപ്പോ ആണെന്ന് ഫെയ്സ്ബുക്കിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ അക്കൗണ്ടുകളുടെ കാര്യത്തിൽ ഒന്നാമതായി നിൽക്കുന്നത് ഇന്ത്യയാണ്. ഇത് സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളം വരും. ഇന്ത്യ കഴിഞ്ഞാൽ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും വ്യാജ അക്കൗണ്ടുകള്‍ വളരെക്കൂടുതലാണ്. സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തേതില്‍നിന്നു കഴിഞ്ഞവര്‍ഷം കൂടിയിട്ടുണ്ട്.
213 കോടിയാണ് കഴിഞ്ഞവര്‍ഷത്തെ കണക്ക്. ഇത് 2016-ലേതിനേക്കാള്‍ 14 ശതമാനം കൂടുതലാണ്. ആവര്‍ഷം 186 കോടിയായിരുന്നു എല്ലാ മാസവും സജീവമായുള്ള അക്കൗണ്ടുകളുടെ ആകെ എണ്ണം. അന്ന് 11.4 കോടിയായിരുന്നു വ്യാജ അക്കൗണ്ടുകളുടെ എണ്ണം. എന്നാൽ ദിവസവും സജീവമായുള്ള അക്കൗണ്ടുകളുടെ കാര്യത്തിലും 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും മുന്നില്‍ ഇന്ത്യയാണ്. ഇന്‍ഡൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ പിറകെയുണ്ട്.
https://www.facebook.com/Malayalivartha























