81-ാം വയസ്സിൽ ബിരുദം കരസ്ഥമാക്കി ചൈനക്കാരി മുത്തശ്ശി മാതൃകയാകുന്നു

പഠനത്തിന് പ്രായം ഒരു കടമ്പയല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ ചൈനക്കാരി മുത്തശ്ശി. തൻറെ 81-ാം വയസില്‍ ബിരുദം നേടി സൂ മിന്‍സു മുത്തശ്ശി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. 81-ാം വയസിലും തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ച് ടിയാന്‍ജിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മുത്തശ്ശി ഡിപ്ലോമ ബിരുദം കരസ്ഥമാക്കിയത്.
2014 ല്‍ 77-ാം വയസ്സിലാണ് സൂ ഡിപ്ലോമ ബിരുദകോഴ്സിന് യൂണിവേഴ്സിറ്റിയില്‍ ചേരുന്നത്. ഇകോമേഴ്സ് ആയിരുന്നു തെരഞ്ഞെടുത്ത വിഷയം. ക്ലാസിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ത്ഥിയായ സൂ മിന്സു പഠനത്തില്‍ മുന്നിലായിരുന്നു. വെളുപ്പിന് അഞ്ചരക്ക് എഴുന്നേറ്റ് കമ്പ്യൂട്ടറിൽ പഠനം തുടരും. പഠനത്തില്‍ മാത്രമായിരുന്നു നാലുവര്‍ഷമായി മുത്തശ്ശിയുടെ ശ്രദ്ധ. അതായിരുന്നു മുത്തശ്ശിയുടെ വിജയത്തിന്റെ രഹസ്യവും.
ഇതോടൊപ്പംതന്നെ തന്റെ പരിശ്രമത്തിന്റെ ഭലമായി ഇപ്പോള്‍ ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ലാറ്റിന്‍ എന്നീ ഭാഷകള്‍ മുത്തശ്ശി അനായാസേന കൈകാര്യം ചെയ്യും.
തെന്റ വ്യക്തിത്വത്തെ മെച്ചപ്പെടുത്താനും ചെറുപ്പത്തില്‍ നടക്കാത്ത ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും അവസരം തന്ന യൂണിവേഴ്സിറ്റിക്ക് ബിരുദദാന ചടങ്ങില്‍ സൂ മിന്‍സു മുത്തശ്ശി നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha























