അവധിയെടുക്കാതെ സ്വന്തം കല്യാണം വരെ റിപ്പോർട്ട് ചെയ്ത പാക് മാധ്യമപ്രവര്‍ത്തകന്‍ നവ മാധ്യമങ്ങളിൽ തരംഗമാകുന്നു

അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന ആളുകളാണ് മാധ്യമപ്രവര്‍ത്തകർ. വീട്ടിലെ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പലര്‍ക്കും സാധിക്കാറില്ല.
ഇവിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമായ വിവാഹത്തില്‍ പോലും അവധിയെടുക്കാതെ ജോലി ചെയ്യുകയാണ്. തന്റെ വിവാഹം തന്നെ റിപ്പോർട്ടു ചെയ്താണ് കക്ഷി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
പാകിസ്താനിലെ സിറ്റി 41 ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറായ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങുകള്‍ക്ക് മുന്‍പുള്ള വിശദ വിവരങ്ങള്‍ ഹനാന്‍ നല്‍കി, കൂടാതെ അച്ഛനേയും, അമ്മയേയും, ഭാര്യ പിതാവിനേയും എന്തിന് ഭാര്യയെ തന്നെയും ഹനാന്‍ ഇന്റര്‍വ്യു ചെയ്തു.
പ്രണയ വിവാഹമായിരുന്നു ഹനാന്റേത്. തന്റെ മാതാപിതാക്കള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും താന്‍ വളരെയധികം സന്തോഷവാനാണെന്നും ഹനാന്‍ പറയുന്നു.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha























