മനുഷ്യനെ വെല്ലും റോബോട്ട്! ; ജപ്പാനിൽ താരമായി " ഒറ്റക്കയ്യൻ റോബോട്ട് "

ജപ്പാനിലെ ഈ ഒറ്റക്കയ്യൻ റോബോട്ട് ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്. ടോക്കിയോയിലെ ഒരു കഫേയിലാണ് ' സോയർ ' എന്ന് വിളിപ്പേരുള്ള ഈ വിരുതന്റെ താവളം. കഫെയിൽ എത്തുന്ന ഉപാഭോക്താക്കൾക്ക് കോഫി വിതരണത്തെ ചെയ്യുകയാണ് ഇവന്റെ പണി.
വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്കാന്‍ ചെയ്തതിന് ശേഷമാണ് ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത്. മറ്റുള്ളവരോട് ഇടപഴകാനും ഇവൻ മിടുക്കനാണ്. മനുഷ്യന്‍ ചെയ്യുന്നതിലും തന്‍മയത്തത്തോടെയാണ് അഞ്ച് പേര്‍ക്ക് വരെ ഓരേസമയം കോഫി വിതരണം ചെയ്യുന്നത്. കോഫിയ്ക്ക് പുറമെ ആറ് ഡ്രിങ്കുകൾ കൂടി സോയര്‍ വിതരണം ചെയ്യും.
എന്തായാലും കഫേയിലെ ഇപ്പോളത്തെ താരം ഈ ഒറ്റക്കയ്യൻ സോയറാണ്. കസ്റ്റമേഴ്സില്‍ അതികവും ചെറുപ്പക്കാരാണ്. ലാഭം കൂട്ടാനും കസ്റ്റമേഴ്സിനെ രസിപ്പിക്കാനും റോബോര്‍ട്ടുകള്‍ ഉപകരിക്കുന്നതായി കടയുടമ പറയുന്നു.
https://www.facebook.com/Malayalivartha























