തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ആഡംബര ഹോട്ടല്‍ നിലംപൊത്തി

തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കിഴക്കന്‍ തീരത്തുള്ള ആഡംബര ഹോട്ടല്‍ നിലംപൊത്തിയതായി റിപ്പോര്‍ട്ട്. ഭൂകമ്പ മാപിനിയില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മറ്റൊരു ഹോട്ടലിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി തായ്‌വാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇത് കൂടാതെ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും മുപ്പതിലധികം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും തായ്‌വാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നടന്നു കൊണ്ടിരിക്കുന്ന ഭൂകമ്പത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും ഭൂചലനമുണ്ടായതെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ഏതാണ്ട് അഞ്ചോളം ചലനങ്ങള്‍ ഉണ്ടായിരുന്നു.
1999 സെപ്തംബറില്‍ ഇവിടെ നടന്ന 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏതാണ്ട് 2400ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























