ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാധ്യാപകന്‍; സമ്പാദ്യത്തിന്റെ കണക്ക് ഏവരെയും ഞെട്ടിക്കും

ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാധ്യാപകനായ ഏഴ് വയസ്സുകാരനാണ്. പ്രായം കുറഞ്ഞ യോഗ അദ്ധ്യാപകൻ മാത്രമല്ല ഈ ചെറിയ പ്രായത്തിൽ തന്നെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന ചൈനയിലെ അംഗീകൃത യോഗ അധ്യാപകൻ കൂടിയാണ് സണ്‍ ച്യാവാംഗ് എന്ന മൈക്ക്. അധ്യാപനത്തിലൂടെ ഏകദേശം 15,000 ഡോളറാണ് മൈക്ക് നേടുന്നത്.
പുരാതന ഭാരതീയ യോഗയാണ് കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള മൈക്ക് പഠിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ചെറിയ രീതിയിൽ ഓട്ടിസത്തിന്റെ സൂചന ഉണ്ടായിരുന്ന മൈക്കിനെ അത് മറികടക്കാനായി രണ്ട് വയസുള്ളപ്പോഴാണ് യോഗ പഠിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ മൈക്ക് യോഗയില്‍ കൂടുതല്‍ മികവ് കാണിക്കുകയും അവനില്‍ കണ്ടെത്തിയ ഓട്ടിസത്തിന്റെ സൂചനകളെ അവന്‍ മറികടക്കുകയും ചെയ്തു. ഇന്ന് ലോകം അറിയപ്പെടുന്ന യോഗ അധ്യാപകനായി മാറിയിരിക്കുകയാണ് ഈ കൊച്ച് മിടുക്കൻ
യോഗ ഓട്ടിസം ഉള്ള കുട്ടികളെ സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികളിലെ ആശയവിനിമയത്തിനും സാമൂഹ്യ കഴിവുകളെ സ്വാധീനിക്കാനും യോഗയ്ക്ക് കഴിയുമെന്നും ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക കഴിവുകള്‍ ഉണ്ടെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
2000 ത്തിന്റെ ആരംഭം മുതല്‍ ചൈന യോഗയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ആത്മീയതയേക്കാള്‍ കൂടുതല്‍ ഒരു ഫിറ്റ്നസ് മാര്‍ഗമായാണ് ചൈനയില്‍ യോഗയെ ആളുകള്‍ കണക്കാക്കുന്നത്. ചൈനയില്‍ 10,800 രജിസ്റ്റേര്‍ഡ് യോഗ കേന്ദ്രങ്ങള്‍ ഉണ്ട് .
https://www.facebook.com/Malayalivartha























