ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് " ഫാല്‍ക്കണ്‍ ഹെവി " വിജയകരമായി പരീക്ഷിച്ചു

ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു.
കാലിഫോർണിയ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്വകാര്യ സംരഭമായ സ്‍പേസ് എക്സ് ആണ് ഫാൽക്കൻ ഹെവി നിർമ്മിച്ചത്. ചൊവ്വാ പര്യവേക്ഷണം നടത്താൻ ഫാൽക്കൻ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം.
ഇതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്‍റെ റെക്കോര്‍ഡാണ് ഫാല്‍ക്കന്‍ മറികടന്നിരിക്കുന്നത്. 27 എഞ്ചിനുകളാണ് ഫാല്‍ക്കന്‍ ഹെവി റോക്കറ്റിലുണ്ടായിരുന്നത്.
ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഫാൽക്കൻ ഒമ്പത് റോക്കറ്റുകളുടെ പ്രത്യേകത. പിന്നീട് വീണ്ടും ഇവ വിക്ഷേപണത്തിന് ഉപയോഗിക്കാൻ കഴിയും.1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകൾ വഹിക്കാൻ മൂന്ന് ഫാൽക്കൻ ഒമ്പത് റോക്കറ്റുകൾ സമന്വയിക്കുന്ന ഫാൽക്കൻ ഹെവിക്ക് കഴിയുമെന്നതാണ് ഈ റോക്കറ്റുകളുടെ പ്രധാന സവിശേഷത.
https://www.facebook.com/Malayalivartha























