ഈ യുവതി 36 വര്‍ഷങ്ങളായി ജീവിക്കുന്നത് പിങ്ക് നിറത്തിൽ; ഹോളിവുഡിലെ ' പിങ്ക് ലേഡി ' ജനശ്രദ്ധയാകർഷിക്കുന്നു

നമുക്കെല്ലാവർക്കും കാണും ഒരു ഇഷ്ട നിറം...എന്നാൽ ആ ഇഷ്ടം ഒരുതരം ഭ്രാന്തായി മാറിയാലോ ? അതാണ് കേയ് സേറ എന്ന യുവതിക്ക് സംഭവിച്ചത്. ടെക്സാസുകാരിയായ കിറ്റണ്‍ കേ സേറയുടെ ഇഷ്ടപ്പെട്ട കളര്‍ പിങ്കാണ്. ഇഷ്ടമല്ല, ഒരു തരം ആരാധനയാണ് പിങ്കിനോട്.
ഈ നിറത്തോടുള്ള ഭ്രമം മൂത്ത് കഴിഞ്ഞ 36 വര്‍ഷമായി സേറ ജീവിക്കുന്നത് തന്നെ പിങ്കിലാണ്. ധരിക്കുന്ന വസ്ത്രങ്ങളും തലമുടിയും ലിപ്സ്റ്റികും വീടും എന്തിന് സേറയുടെ വളര്‍ത്തുനായ പോലും പിങ്ക് നിറത്തിലാണ്. ഹോളിവുഡിലെ ' പിങ്ക് ലേഡി ' എന്നാണ് കിറ്റണ്‍ അറിയപ്പെടുന്നത്
1980ല്‍ തന്റെ ഇരുപതാം പിറന്നാളാഘോഷ വേളയില്‍ പിങ്ക് നിറത്തിലുള്ള ഡ്രസാണ് സേറ ധരിച്ചത്. അന്ന് മുതല്‍ സേറ പിങ്കിനോട് കടുത്ത പ്രണയത്തിലായി. ശവസംസ്കാര ചടങ്ങുകളില്‍ പോലും പിങ്കാണ് സേറ ധരിക്കാറുള്ളത്.
ഹോളിവുഡിലെ തിരക്കുള്ള നടിയും ഗായികയും ടിവി അവതാരകയുമാണ് കിറ്റണ്‍. പിങ്ക് നിറത്തിലുള്ള ചുവരുകള്‍, പ്ലേറ്റുകള്‍, കത്തികള്‍, കപ്പ്, മേക്കപ്പ് സെറ്റ്, വാഷ് ബേസിന്‍ എന്തിന് കഴിക്കുന്ന ഭക്ഷണം പോലും പിങ്കിലാണ്. സേറയുടെ വീട്ടിലെ ക്രിസ്മസ് ട്രീ പോലും പിങ്ക് നിറത്തിലുള്ളതാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം പിങ്കുമായി സേറയ്ക്ക് അത്രയധികം ആത്മബന്ധമുണ്ട്.
https://www.facebook.com/Malayalivartha























