20 ലേറെ വർഷം പഴക്കമുള്ള " നായ " സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു; ഇവനെ കണ്ടെത്തിയത് ഓക്കു മരത്തിന്റെ പൊത്തിൽ നിന്ന്

ജോര്‍ജിയയിലെ വേക്രോസ്സിലെ ട്രീ മ്യൂസിയത്തിലെ " സ്റ്റക്കി " എന്ന് പേരിട്ടിരിക്കുന്ന 20 വർഷം പഴക്കമുള്ള നായയാണ് ഇപ്പോഴത്തെ സംസാര വിഷയം. ജോർജിയയിലെ ഒരു കാടിനുള്ളിലെ മരത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മരംവെട്ടുകാരാണ് 1980 ൽ ' സ്റ്റക്കി ' എന്ന് പേരിട്ടിരിക്കുന്ന നായയുടെ ശരീരം കണ്ടെത്തുന്നത്.
ഓക്കു മരം മുറിച്ച് കഷ്ണങ്ങള്‍ ആക്കുന്നതിനിടെയ്ക്കാണ് മരത്തിന്റെ മുകളിലെ ഭാഗത്ത് ഉള്ളിലായി കുടുങ്ങിക്കിടക്കുന്ന നായയുടെ ശരീരം ശ്രദ്ധയില്‍പ്പെടുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുൻപ് മരപ്പട്ടിയെയോ മറ്റോ പിന്തുടരുന്നതിനിടയില്‍ മരത്തിനുള്ളില്‍ അകപ്പെട്ടു പോയതാകമെന്നാണ് പറയുന്നത്. മരത്തിനുള്ളില്‍ ഉണ്ടായ വായു സഞ്ചാരം കാരണമാകും നായയുടെ ശരീരം അഴുകാത്തതും ശരീരം ഭക്ഷിക്കുന്നതില്‍ നിന്നും ജീവികളെ അകറ്റി നിര്‍ത്തിയതെന്നും ജോര്‍ജിയ മ്യൂസിയം അധികൃതര്‍ പറയുന്നു.
വലിയ പൊത്തുള്ള മരത്തിനുള്ളില്‍ വരണ്ട അവസ്ഥയായിരിക്കുമെന്നും കൂടാതെ ഓക്കു മരത്തില്‍ ഉണ്ടാകുന്ന ടാനിക് ആസിഡ് എന്ന ദ്രാവകം നായയുടെ തൊലി ഉണങ്ങി കട്ടിയുള്ളതാകാന്‍ സഹായിച്ചിരിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എന്തായാലും മരത്തിനിടയില്‍പ്പെട്ട പട്ടിയുടെ മമ്മിയാണ് ഇപ്പോള്‍ ട്രീ മ്യൂസിയത്തിലെ സന്ദര്‍ശകരുടെ മുഖ്യ ആകര്‍ഷണം. 2002-ല്‍ നടന്ന പേരിടല്‍ മത്സരത്തില്‍ നിന്നുമാണ് ' സ്റ്റക്കീ ' എന്ന പേരു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























