അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് അഞ്ചു വർഷം തടവ് ;അനാഥാലയത്തിനായി വകയിരുത്തിയ 252,000 ഡോളർ മുക്കിയതായി കോടതി ;കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സിയ

അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയ്ക്ക് തടവ്. ബംഗ്ലാദേശ് കോടതിയാണ് സിയയ്ക്ക് അഞ്ചു വർഷം തടവ് വിധിച്ചത്.
അനാഥാലയത്തിനായി വകയിരുത്തിയ പണം മുക്കിയെന്ന കേസിലാണ് കോടതിയുടെ വിധി. 252,000 ഡോളറാണ് സിയയുടെ ട്രസ്റ്റ് കൈക്കലാക്കിയത്. സിയയുടെ മകനും കേസിലെ പ്രതിയാണ്. ഇയാളടക്കം മറ്റ് അഞ്ചു പ്രതികൾക്ക് കോടതി പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച പ്രതിപക്ഷ നേതാവ് കൂടിയായ സിയ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























