Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

മദ്യാസക്തിയിൽ നിശാക്ലബ്ബിലെ 45 കാരിയുടെ അഴിഞ്ഞാട്ടം; ശാന്തരാക്കാൻ എത്തിയ പോലീസിന് നേരെ അസഭ്യവർഷവും മർദ്ദനവും

12 FEBRUARY 2018 03:37 PM IST
മലയാളി വാര്‍ത്ത

മദ്യപിച്ച്‌ ലക്കുകെട്ട് പോലിസുദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത വീട്ടമ്മയ്ക്കെതിരായ കേസില്‍ ദുബായ് കോടതി വിചാരണ തുടങ്ങി.

ബര്‍ദുബയിലെ നിശാക്ലബ്ബില്‍ വച്ച്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൊറോക്കോ സ്വദേശിയായ 45കാരി ഹോട്ടലില്‍ നിന്ന് മദ്യം കഴിച്ച ശേഷം പിന്നീട് പണം നല്‍കാന്‍ വിസമ്മതിച്ചു. ഹോട്ടല്‍ ജീവനക്കാരെ ഇവര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചതോടെ ഇവര്‍ ഹോട്ടലിനുള്ളില്‍ ഓടി നടന്ന് സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

പ്രശ്നം രൂക്ഷമായതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസ് എത്തിയിട്ടും ഇവര്‍ പ്രശ്നം തുടർന്നുകൊണ്ടേയിരുന്നു. ബഹളം വയ്ക്കുന്നത് നിര്‍ത്താനും ശാന്തയാവാനും പോലീസ് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. കഴിച്ച മദ്യത്തിന് ബില്ല് നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ 45കാരിയായ സ്ത്രീ, പോലീസിനെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയുമായിരുന്നു. അതിനുശേഷവും സമാധാനപരമായി പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ട പോലിസുകാരന്റെ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. യുവതി അക്രമാസക്തയാവുകയാണെന്ന് കണ്ടെതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു.

പോലീസിനെ ജനങ്ങള്‍ക്കു മുൻപിൽ വച്ച്‌ അപമാനിച്ചു, മര്‍ദ്ദിച്ചു, യൂണിഫോം വലിച്ചുകീറി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് സ്ത്രീക്കെതിരേ ചുമത്തിയത്. കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പരിഗണിച്ചെങ്കിലും യുവതി കോടതിയിലെത്തിയില്ല.

മദ്യപിച്ചതിനും ക്ലബ്ബ് ജീവനക്കാരെ അക്രമിച്ചതിനും മറ്റൊരു കോടതിയിലും യുവതിക്കെതിരേ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. വീണ്ടും കേസ് പരിഗണിക്കുന്ന മാര്‍ച്ച്‌ 11ന് അവര്‍ കോടതിയിലെത്തിയില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ ശിക്ഷ വിധിക്കുമെന്ന് പ്രിസൈഡിംഗ് ജഡ്ജി മുഹമ്മദ് ജമാല്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (15 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (23 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (39 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends