തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ " ബോംബ് " കണ്ടെത്തി ; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു

രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെത്തുടർന്നു ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന്‍െറ റണ്‍വേക്ക് സമീപത്തുള്ള കിങ് ജോര്‍ജ് അഞ്ചാമന് കപ്പല്ത്തുറയിലാണ് ബോംബ് കണ്ടെത്തിയത്. സംഭവം ആസൂത്രിത നീക്കമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിമാനത്താവളത്തിന്റെ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസം ഈ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവര്‍ എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകാതെ ബോംബ് സുരക്ഷിതമായി നീക്കം ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് മുന്‍കരുതല്‍. റോയല്‍ നേവിക്കൊപ്പം വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൊട്ടാത്ത ബോംബ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്ക്കുമിടയില്‍ ജര്‍മനി ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha























