ലോക രാജ്യങ്ങൾ ഉറ്റ് നോക്കിയ ഉത്തര കൊറിയ അമേരിക്ക കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണവുമായി ഉത്തര കൊറിയ രംഗത്ത്

ലോക രാജ്യങ്ങൾ ഉറ്റ് നോക്കിയ ഉത്തര കൊറിയ അമേരിക്ക കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണവുമായി ഉത്തര കൊറിയ രംഗത്തെത്തി. ജൂൺ 12ന് സിഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ വച്ചായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ്ങ് ഉന്നും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കിം നടത്തിയ പ്രസ്താവനകൾ ശത്രുത പരവും കിം ന് കടുത്ത ദേഷ്യവുമാണെന്നു കാട്ടിയാണ് ട്രപ് ഉച്ചകോടിയിൽ നിന്ന് പിൻമാറിയത്.
ട്രംപു മായുള്ള കൂടിക്കാഴ്ചക് ഉത്തര കൊറിയ തയ്യാറാണെന്ന് വിദേശകാര്യ സഹ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കിടയിലും നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളൽ പരിഹരിക്കുന്നതിന് കൂടിക്കാഴ്ചയിൽ കഴിയുമെന്നായിരുന്നു കണക്കു കൂട്ടൽ. ഏറെ നാളിനു ശേഷം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇനുമായി കിം ജോങ്ങ് ഉൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന്റെ നിലപാട് ചിന്താക്കുഴപ്പമുണ്ടാക്കിയതായി സൗത്ത് കൊറിയൻ പ്രസിഡന്റു പറഞ്ഞു
https://www.facebook.com/Malayalivartha

























