കനേഡിയന്‍ നഗരമായ ടൊറണ്ടോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം....നിരവധി പേര്‍ക്ക് പരിക്ക്

കനേഡിയന്‍ നഗരമായ ടൊറണ്ടോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ടൊറണ്ടോയിലെ മിസ്സിസോഗയില്‍ പ്രവര്‍ത്തിക്കുന്ന ബോംബെ ഭേല്‍ എന്ന ഭക്ഷണശാലയിലായിരുന്നു സ്‌ഫോടനം.കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 15ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രി 10.30യോടെയായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടന കാരണം വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു.
https://www.facebook.com/Malayalivartha

























