വില്യം രാജകുമാരന്റെ ഇസ്രായേല്‍ പലസ്തീൻ സന്ദർശനം അടുത്ത മാസം ; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യം

ലണ്ടൻ: വില്യം രാജകുമാരൻ ഇസ്രയേലും പലസ്തീനും സന്ദർശിക്കുമെന്നു റിപ്പോർട്ടുകൾ. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഒരംഗം ഇസ്രായേല്‍ സന്ദര്‍ശിക്കുവാൻ പോകുന്നത് ഇതാദ്യമായാണ്.
അടുത്ത മാസമാണ് വില്യം രാജകുമാരന്‍ ജോര്‍ദ്ദാന്‍, ഇസ്രായേല്‍,പലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് കെന്‍സിങ്ങ്ടണ്‍ പാലസ് അറിയിച്ചു.
2016 ൽ ഇസ്രയേൽ പ്രസിഡന്റ് ഷിമോൺ പെരസിന്റെ സംസ്കാരച്ചടങ്ങിൽ ചാൾസ് രാജകുമാരൻ പങ്കെടുത്തിരുന്നെങ്കിലും അതു സ്വകാര്യവ്യക്തി എന്ന നിലയിലായിരുന്നു. ബ്രിട്ടിഷ് സർക്കാരാണ് രാജകുടുംബാംഗങ്ങൾക്കു വിദേശരാജ്യങ്ങൾ സന്ദർശിക്കുവാനായി അനുവാദം ആവശ്യപ്പെടുന്നത്.
ജൂണ്‍ 24 ന് ആരംഭിക്കുന്ന യാത്ര അമ്മാന്‍, ടെല്‍ അവീവ്,റാമല്ല എന്നീ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ജൂണ്‍ 28ന് ജെറുസലേമില്‍ എത്തുമെന്ന് പീപ്പീള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























