ഇംഗ്ലണ്ടിൽ ഏഴു വയസ്സുകാരൻ ക്രൂര പീഡനത്തിരയായി; പിടിയിലായത് കൂടെയുണ്ടായിരുന്ന 11 വയസുകാരൻ; അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇംഗ്ലണ്ടിൽ ഏഴു വയസ്സുകാരൻ ക്രൂര പീഡനത്തിരയായതായി റിപ്പോർട്ടുകൾ. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരന്റെ കൂടെയുണ്ടായിരുന്ന 11 വയസുകാരനാണ് കുട്ടിയെ പീഡനത്തിരയാക്കിയത്. അതേസമയം 11 വയസുകാരനെ പോലീസ് പിടികൂടി
അന്വേഷണത്തിൽ ഏഴ് വയസുകാരനെ സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് വിവരം ലഭിച്ചത്. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ വൂളിലാണ് ഇത്തരത്തിലൊരു വേറിട്ട സംഭവം.
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ തന്റെ മകനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് അല്‍പനേരം കഴിഞ്ഞ് അവന്‍ തിരിച്ചെത്തിയപ്പോള്‍ വസ്ത്രങ്ങള്‍ താറുമാറായിരുന്നുവെന്നും കീഴടക്കപ്പെട്ട നിലയിലായിരുന്നുവെന്നും അമ്മ പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ബലാത്സംഗ വിവരം കുട്ടി പറയുകയായിരുന്നു.
സംഭവത്തെ കുറിച്ച് തങ്ങള്‍ അന്വേഷണം തുടങ്ങിയെന്നാണ് ഡോര്‍സെറ്റ് പൊലീസ് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 11 കാരന്‍ സംഭവത്തില്‍ അറസ്റ്റിലായെന്നും പ്രത്യേകം പരിശീലനം ലഭിച്ച ഓഫീസര്‍മാരുടെ സഹായം അന്വേഷണത്തിനുണ്ടെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























