അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ യുവാവ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ ഒഹിയോയിലാണ് ഇത്തരത്തിലൊരു സംഭവം. കാറോടിച്ചു വരികയായിരുന്ന ഇന്ത്യക്കാരനായ ജസ്പ്രീത് സിങ്ങിനെ തടഞ്ഞു നിർത്തി യുവാവ് വെടി വയ്ക്കുകയായിരുന്നു.
മെയ് 21 നാണ് ജസ്പ്രീത് സിങ്ങിന്റെ മരണം സംഭവിച്ചത്. വെടിയേറ്റ് മരിച്ച നിലയിൽ കാറിനുള്ളിലാണ് ജസ്പ്രീത് സിങ്ങിനെ പോലീസ് കണ്ടെത്തിയത്. പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം വെടിയുണ്ട നെഞ്ചില്‍ തുളച്ചുകയറിയതാണ് മരണകാരണം. ജസ്പ്രീത് സിങ് അമേരിക്കയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
പ്രതിയായ യുവാവ് സിങ് കാറില്‍ ഇരിക്കുമ്പോൾ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സിഖ് സമുദായത്തില്‍ എല്ലാവരാലും ഇഷ്ടപ്പെടുന്നയാളായിരുന്നു ജസ്പ്രീത്. ഗുരു നാനാക്ക് സൊസൈറ്റിയിലെ സജ്ജീവ പ്രവര്‍ത്തകനായിരുന്നു സിങ്ങ്.
അടുത്ത കാലത്താണ് ട്രക്ക് ഡ്രൈവറായി ഇയാൾ ജോലിയില്‍ പ്രവേശിച്ചത്. അതേസമയം പ്രതിയുടെ അഭിഭാഷകന്‍ അയാളെ നിരപരാധിയായി കാണണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അടുത്തയാഴ്ച പ്രതിയുടെ പേരില്‍ കൊലപാതകക്കുറ്റം ചുമത്താനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























