ഒടുവിൽ കിമ്മും ട്രംപും കാണുന്നു; ഉച്ചകോടി നടത്തണമെന്ന ഉറച്ച നിലപാടിൽ ഇരു നേതാക്കളും

ജൂൺ 12ന് സിംഗപ്പൂരിൽ കിം- ട്രംപ് ഉച്ചകോടി നടക്കാനുള്ള സാധ്യത വർധിച്ചു. ഉച്ചകോടി നടത്തണമെന്ന ഉറച്ച നിലപാടിലാണ് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. കൊറിയൻ മേഖലയിൽ ആണവനിരായുധീകരണം നടപ്പാക്കുന്നതിനും പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്തുന്നതിനും കിം പ്രതിജ്ഞാബദ്ധമാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ വ്യക്തമാക്കി.
പാൻമുൻജോം സമാധാനഗ്രാമത്തിൽ ശനിയാഴ്ച കിമ്മും മൂണും നടത്തിയ കൂടിക്കാഴ്ചയിലാണ് കിം നിലപാടു വ്യക്തമാക്കിയതെന്ന് ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മൂൺ അറിയിച്ചു. ജൂൺ 12ലെ നിർദിഷ്ട ട്രംപ്-കിം ഉച്ചകോടി നടക്കുമെന്നാണു പ്രതീക്ഷയെന്നും മൂൺ പറഞ്ഞു.ഉച്ചകോടി നടത്താനായേക്കുമെന്നു ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നുവെന്ന് ഇന്നലെ വൈറ്റ്ഹൗസിൽ ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha

























