ഫ്രാന്‍സില്‍ പത്തുലക്ഷത്തോളം പേര്‍ പുകവലി ഉപേക്ഷിച്ചതായി സര്‍വേഫലം

ഫ്രാന്‍സില്‍ പുകവലിക്കാരുടെ എണ്ണം കുറഞ്ഞു. 2017ല്‍ കാലയളവില്‍ പത്തു ലക്ഷത്തോളം പേര്‍ ദിവസേനയുള്ള പുകവലി ഉപേക്ഷിച്ചതായി പബ്ലിക് ഹെല്‍ത്ത് ഫ്രാന്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. കൗമാരക്കാരുടെയും കുറഞ്ഞ വരുമാനമുള്ളവരുടെയും ഇടയില്‍ പുകവലി ഉപയോഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2017ലെ റിപ്പോര്‍ട്ട് പ്രകാരം 18 വയസിനു മുകളിലുള്ള 26.9 ശതമാനം(1.22 കോടി) ആളുകളാണ് ദിവസേന പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. പത്തു ലക്ഷത്തോളം ആളുകളാണ് ദിവസേനയുള്ള പുകവലി നിര്‍ത്തിയത്. പുകവലിവിരുദ്ധ പരിപാടികളാണ് പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
സിഗരറ്റ് പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പും സിഗരറ്റിന്റെ വില വര്‍ധിച്ചതുമെല്ലാം പുകവലി ഉപയോഗം നിര്‍ത്തുന്നതിന് കാരണമായി.
https://www.facebook.com/Malayalivartha

























