നാലാം നിലയിൽ നിന്ന് വീണ കുഞ്ഞിനെ രക്ഷിക്കാനായി സ്പൈഡർ മാൻ ശൈലിയിൽ രക്ഷാപ്രവത്തനം; യുവാവിന് ഫ്രഞ്ച് പൗരത്വം നൽകി സർക്കാരിന്റെ ആദരം

സ്പൈഡർമാൻ’ ശൈലിയിലുള്ള രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഫേസ് ബൂക്കിലൂടെ പുറത്തു വിട്ടു. ഒരു അപാർട്മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളിൽ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുടിയേറ്റക്കാരൻ യുവാവായ മമൂദ് ഗസ്സാമ (22) ആണ് അങ്ങനെ താരമായത് ഓരോ നിലയും കൈകൾകൊണ്ട് അള്ളിപ്പിടിച്ചുകയറിയ മാലി സ്വദേശിയായ മമൂദ് ഗസ്സാമ (22) നാൽപതു സെക്കൻഡ് കൊണ്ട് നാലാം നിലയിലെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. യുവാവിന് ഫ്രഞ്ച് പൗരത്വം നൽകിയാണ് സർക്കാരിന്റെ ആദരം.
സംഭവം,അറിഞ്ഞപ്പോൾ പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തി ധീരതയ്ക്കുള്ള മെഡലും , ഫ്രഞ്ച് പൗരത്വവും, അഗ്നി ശമന സേനയിൽ ജോലിയും നൽകി യുവാവിനെ ആദരിക്കുകയായിരുന്നു. മട്ടുപ്പാവിന്റെ അഴികളിൽ തൂങ്ങിക്കിടന്ന കുട്ടിയെക്കണ്ട് എന്തു ചെയ്യണമെന്നറിയാതെ താഴെ ആളുകൾ കൂടിനിന്നപ്പോഴാണു ഗസ്സാമ അതുവഴി വന്നത്. പിന്നീട് വെറും നാൽപതു സെക്കൻഡുകൾ കൊണ്ടാണ് കമ്പികളിൽ തുങ്ങി ഗസ്സാമ ഫ്ലാറ്റിൽ മാതാപിതാക്കളുണ്ടായിരുന്നില്ല. അനധികൃത കുടിയേറ്റക്കാരനായി കഴിഞ്ഞവർഷം സെപ്റ്റംബറിൽ പാരിസിലെത്തിയ ഗസ്സാമ കുടിയേറ്റക്കാരുടെ ഹോസ്റ്റലിലാണു താമസം.
https://www.facebook.com/Malayalivartha

























