അമേരിക്ക 15,000 എച്ച് 2 ബി വിസകള്‍ അനുവദിക്കും; അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ ലോട്ടറിയിലൂടെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ

അമേരിക്ക: ഫിഷറീസ്, ലാന്റ് സ്‌കേപ്പിംഗ് തുടങ്ങിയ ജോലികള്‍ക്കാവശ്യമായ ലോ സ്കില്‍സ് ജീവനക്കാരെ സമ്മര്‍ സീസണില്‍ ആവശ്യമുള്ളതിനാല്‍, പോപ്പുലര്‍ പ്രോഗ്രാമിന്റെ ഭാഗമായി 15,000 എച്ച് 2 ബി വിസകള്‍ അനുവദിക്കുമെന്നു മെയ് 25-നു വെള്ളിയാഴ്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സമ്മര്‍, വിന്റര്‍ സീസണുകളില്‍ 66,000 തൊഴിലാളികളെ 66,000 തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അംഗീകാരം നേരത്തെ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ സ്പ്രിംഗില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് എച്ച് 2 ബി വിസകള്‍ അനുവദിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ സമ്മര്‍ സീസണില്‍ കൂടുതല്‍ വിസകള്‍ അനുവദിക്കാന്‍ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിക്ക് അനുമതി നല്‍കിയിരുന്നു.
ഫിഷറീസ്, ഹോംലാന്റ് സ്‌കേപ്പിംഗ് വ്യവസായം നടത്തുന്നവര്‍ക്ക് പുതിയ തീരുമാനം അല്‍പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, എങ്ങനെയാണ് വിസ അനുവദിക്കുക എന്നതില്‍ ഇനിയും വ്യക്തത ആവശ്യമുണ്ട്.
പുതിയ തൊഴിലാളികളെ കൊണ്ടു വരുമ്പോൾ അമേരിക്കയിലെ തൊഴിലാളികള്‍ക്കുള്ള സുരക്ഷിതത്വം നഷ്ടപ്പെടാതിരിക്കുന്നതിനും, അതേസമയം വ്യവസായ ഉടമകള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നു ഹോംലാന്റ് സെക്രട്ടറി കിര്‍സ്റ്റജന്‍ നീല്‍സണ്‍ പറഞ്ഞു.
വിസ അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രോസസിംഗ് നടത്തുമെന്നും, അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ ലോട്ടറിയിലൂടെ തെരഞ്ഞെടുപ്പ് നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha

























