അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്ഫോടനം

അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്ഫോടനം. നിരവധി പേര് കൊല്ലപ്പെട്ടാതാണ് വിവരം. ബുധനാഴ്ച ആഭ്യന്തരമന്ത്രാലയത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്.
ആഭ്യന്തരമന്ത്രാലയത്തിനു സമീപത്തെ ചെക്ക് പോസ്റ്റിലായിരുന്നു സ്ഫോടനം. സ്ഫോടനശേഷം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്ത്തതയായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മേയ് ആദ്യവാരം കാബൂളിലെ പോലീസ് സ്റ്റേഷനു സമീപമുണ്ടായ സ്ഫോടന പരന്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരായിരുന്നു ആക്രമണത്തിനു പിന്നില്‍. ഏപ്രില്‍ അവസാനം കാബൂളിലെ വോട്ടര്‍ രജിസ്ട്രേഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 57 പേര് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























