പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി; ഏഴ് മണിക്കൂറത്തെ കഠിന പരിശ്രമത്തിനുശേഷം കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം നടന്നത ബ്രസീലില്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ബ്രസീലിലാണ് നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം നടന്നത്. പൊക്കിള്‍ കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി ഏഴ് മണിക്കൂറിന് ശേഷവും കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ ജീവനോടെ തന്നെ കുഴിയില്‍ നിന്നും പോലീസ് പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.
സംഭവത്തില്‍ കുട്ടിയുടെ വല്യമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി മരിച്ചെന്ന് കരുതി കുഴിച്ചിട്ടതാണെന്നാണ് ഇവരുടെ വാദം. ബാത്റൂമിലാണ് കുഞ്ഞിന് അമ്മ ജന്മം നല്‍കിയതെന്നും വിവരമുണ്ട്. സംഭവത്തെ കുറിച്ച് പോലീസില്‍ വിവരം അറിയിച്ചത് ഒരു നഴ്സാണ്. നവജാതശിശുവിനെ ക്സിംഗു ദേശീയോദ്യനത്തിന് സമീപം ഒരു സ്ത്രീ കുഴിച്ച് മൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നാണ് നഴ്സ് അധികൃതരെ അറിയിച്ചത്. നിരവധി െ്രെടബലുകള് താമസിക്കുന്ന പ്രദേശമാണിത്. കുട്ടി ഇപ്പോള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha