കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ ; തിരുവനന്തപുരം ജി.ജി.ആശുപത്രിക്കെതിരെ പരാതിയുമായി മാതാവ്

ചികിത്സയിലുണ്ടായിരുന്ന കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ ചെയ്തു .തിരുവന്തപുരം ജി.ജി.ആശുപത്രിക്കെതിരെ പരാതിയുമായി മാതാവ് രംഗത്ത് .12 വയസ്സുകാരനായ മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയിലാണ് ആശുപത്രിജീവനക്കാർ ഗുരുതരമായ വീഴ്ചവരുത്തിയത് .ഇടത് കാല്‍ മുട്ടിനായിരുന്നു കുട്ടിക്ക് അസുഖമുണ്ടായിരുന്നത് എന്നാൽ ശസ്ത്രക്രിയ നടത്തിയത് വലത് കാൽ മുട്ടിലാണ്. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ സന്ദർശിച്ച മാതാവാണ് സംഭവം തിരിച്ചറിഞ്ഞത് .
എന്നാൽ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുമായി ആശുപത്രി അധികൃതർ ഒത്തുതീർപ്പിന് ശ്രമം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം
https://www.facebook.com/Malayalivartha
























