പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പതിനഞ്ചാം വയസ്സില്‍ മൂന്നാമത്തെ പ്രസവം

മൂന്നുവര്‍ഷം മുമ്പ് പീഡനത്തിനിരയായി പ്രസവിച്ച പെണ്‍കുട്ടി വീണ്ടും ഇതേ കാരണത്താല്‍ മൂന്നാമതും ഒരു കുഞ്ഞിന് ജന്മം നല്‍കി.
മലപ്പുറത്തെ താഴെക്കോട് ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു പെണ്‍കുട്ടിയുടെ ആദ്യപ്രസവം നടന്നത്. ഈ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നെ അതിനെ കുറിച്ച് ഒരു വിവരവും ഇല്ല. പെണ്‍കുട്ടി പതിമൂന്നാമത്തെ വയസ്സില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആ കുഞ്ഞ് മരിച്ചു. പെരുന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നതെങ്കിലും ആശുപത്രി അധികൃതര്‍ ഈ സംഭവം പോലീസില്‍ അറിയിച്ചിരുന്നില്ല. ആദ്യപ്രസവത്തെ തുടര്‍ന്ന് ആന്റി ട്രാഫിക്കിങ് നോഡല്‍ ഓഫിസറായിരുന്ന ഡി.ഐ.ജി ശ്രീജിത്ത് കോളനിയിലെത്തി കുട്ടിയില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നതാണ്. എന്നാല്‍ അതിനുശേഷം ഒരു നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















