Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രതിയും ലഹരിയും നുകരാന്‍ ഹോം സ്റ്റേയിലേക്കാണോ? സൂക്ഷിക്കണേ?

11 OCTOBER 2014 03:22 PM IST
മലയാളി വാര്‍ത്ത.

മൂന്നാര്‍ പോലുളള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നികുതി വെട്ടിക്കുന്നതിനു വേണ്ടി നടത്തുന്ന അനധികൃത ഹോം സ്റ്റേകള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. മദ്യവും മദിരാഷിയും എന്നു വേണ്ട ഹോംസ്റ്റേയില്‍ ലഭിക്കാത്തതായി യാതൊന്നുമില്ല. മൂന്നാറില്‍ ബഹുനില മന്ദിരങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് റിസോര്‍ട്ട് മാഫിയയുടെ നേതൃത്വത്തില്‍ ഹോംസ്റ്റേകള്‍ പൊടിപൊടിക്കുന്നത്. മൂന്നാറിനുപുറമേ തേക്കടിയിലും ഹോം സ്റ്റേ സുലഭമാണ്.
വിദേശികള്‍ക്കും സ്വദേശികളായ ടൂറിസ്റ്റുകള്‍ക്കും കേരളീയ കുടുംബങ്ങളുടെ വസതിയില്‍ സമാധാനപരമായ കുടുംബാന്തരീക്ഷം നല്‍കുന്നതിനു വേണ്ടിയണ് ഹോംസ്റ്റേക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വീടുകളുമായി ബന്ധിപ്പിച്ച് ടൂറിസം വകുപ്പ് തന്നെയാണ് ഹോം സ്റ്റേ അനുവദിക്കുന്നത്. കുടുംബവുമായി സ്ഥിരതാമസം നടത്തുന്ന വീടുകളിലെ ഒന്നോ രണ്ടോ മുറികളാണ് ഹോംസ്റ്റേക്കായി സാധാരണ അനുവദിക്കാറുളളത്.
എന്നാല്‍ ടുറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ കിമ്പളം നല്‍കി ആള്‍താമസമില്ലാത്ത വീടുകള്‍ ഒന്നാകെ ഹോംസ്റ്റ്ക്ക് അനുവദിക്കുന്ന ഏര്‍പ്പാടാണ് മൂന്നാറിലും തേക്കടിയിലും നടക്കുന്നത്. ആതിരപളളി പോലുളള ടൂറിസ്റ്റ് പ്രദേശങ്ങളിലും ഹോംസ്റ്റേ ലഭ്യമാണ്. ഇവിടങ്ങളില്‍ ഓരോ കെയര്‍ടേക്കര്‍ മാത്രമാണ് ഉണ്ടാവുക. ഹോംസ്റ്റേയുടെ വിശദാംശങ്ങള്‍ നെറ്റില്‍ ലഭ്യമാണ്. റിസോര്‍ട്ട് നടത്തുന്നതിനേക്കാള്‍ ലാഭം ഹോംസ്റ്റേ നടത്തുന്നതാണെന്നാണ് റിസോര്‍ട്ട് ഉടമകള്‍ പറയുന്നത്. ഹോംസ്റ്റേ എന്നവാക്ക് മിണ്ടാതിരുന്നാല്‍ സര്‍ക്കാരിന് നികുതി കൊടുക്കേണ്ടതില്ല. കാമുകീകാമുകന്‍മാര്‍ക്കും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഹോംസ്റ്റേ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഹോംസ്റ്റേയുളള സ്ഥലങ്ങളില്‍ മദ്യവും മയക്കുമരുന്നും വരെ ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. ആര്‍ഭാടനികുതി കുറച്ചുനല്‍കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച ഹോംസ്റ്റേ പദ്ധതി ഇപ്പോള്‍ വന്‍വരുമാനമായി മാറിയിരിക്കുകയാണ്.
മൂന്നാര്‍ പോലുളള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലവിലുളളപ്പോഴാണ് അനധികൃത ഹോംസ്റ്റേകള്‍ വര്‍ധിക്കുന്നത് കണ്ട് സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നത്. ഇവിടങ്ങളില്‍ വന്ന് താമസിക്കുന്നവരുടെ ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ല. ഒരു സാധാരണ ഹോട്ടില്‍ മുറിയെടുക്കണമെങ്കില്‍ പോലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം എന്നാല്‍ ഹോംസ്റ്റേയില്‍ താമസിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ആവശ്യമില്ല.
ഹോംസ്റ്റേകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് ഒരു പ്രധാനകാരണം. അതിനെക്കാളേറെ, സുരക്ഷ സര്‍ക്കാരിനെ അലട്ടുന്നു. ഹോംസ്റ്റേ കേന്ദ്രങ്ങളില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും സര്‍ക്കാരിനെ അലട്ടുന്നുണ്ട്. ഏതായാലും ഹോംസ്റ്റേകളില്‍ ലഹരിയും രതിയും നുകരുന്നവര്‍ ശ്രദ്ധിച്ചുവേണം. ഇല്ലെങ്കില്‍ അകത്തായെന്നു വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends