Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

3500 കോടി രൂപയുടെ സ്വാന്‍ ടെലികോം ഇടപാടില്‍ ചിദംബരത്തിനും പങ്ക്; സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി; ഷാഹിദ് ബല്‍വാ ദാവൂദ് ഇബ്രാഹിമിന്റെ ബിനാമി; ഞെട്ടിക്കുന്ന അഴിമതിയുടെ പിന്നാമ്പുറക്കഥകള്‍

11 OCTOBER 2014 04:56 PM IST
മലയാളി വാര്‍ത്ത.

 ബ്രേക്കിംഗ് ന്യൂസ്

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിനും ടുജി സ്‌പെക്ട്രം അഴിമതിയില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത് പ്രധാനമന്ത്രിക്ക്.
പി. ചിദംബരവും, എ. രാജയും അംഗങ്ങളായ കാബിനറ്റ് കമ്മിറ്റി 1650 കോടി രൂപ വില നിശ്ചയിച്ച് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സുഹൃത്തായ ഷാഹിദ് ബല്‍വായുടെ സ്വാന്‍ ടെലികോമിന് 2ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സുബ്രഹ്മണ്യന്‍ സ്വാമി കത്ത് നല്‍കിയത്.
കത്തിന്റെ പൂര്‍ണ രൂപം 
3500 കോടിയുടെ സ്വാന്‍ ടെലികോം ഇടപാടില്‍ മുന്‍ ധനകാര്യമന്ത്രി ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യം.
ദാവൂദ് ഇബ്രാഹിമിന്റെ വളരെ അടുത്ത സുഹൃത്തായ ഷാഹിദ് ബല്‍വായുടെ ഉടമസ്ഥതയിലുളള സ്വാന്‍ ടെലികോമിന്, 2001 ലെ വിലയായ 1650 കോടി രൂപയ്ക്ക് 2008 ല്‍ 2-ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കി . ആദ്യം വരുന്നയാള്‍ക്ക് ആദ്യം നല്‍കുക എന്ന നയത്തിലൂടെയായിരുന്നു ചിദംബരവും, എ.രാജയും അംഗങ്ങളായ ക്യാബിനറ്റ് കമ്മിറ്റി 1650 കോടി രൂപയായി വില നിശ്ചയിച്ചത്. ചിദംബരം അപ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്നു.
അതു കഴിഞ്ഞാലുടന്‍ തന്നെ, സ്വാന്‍ ടെലികോം തങ്ങളുടെ ഇക്വിറ്റി ഷെയറുകളുടെ മൂന്നില്‍ രണ്ടു ഭാഗം 3500 കോടി രൂപയ്ക്ക് അബുദാബി കമ്പനിയായ എത്തിസലാത്തിന് വില്‍ക്കുകയുണ്ടായി. യു.എ.ഇ ആമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയെങ്കിലും അതിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും പാകിസ്ഥാന്‍കാരാണ്.
ആ കാലത്തെ ധനമന്ത്രിയായ ചിദംബരത്തിന്റേയും ടെലികോം മന്ത്രിയായ രാജായുടേയും അംഗീകാരത്തോടെയാണ് ഈ ഇടപാട് നടന്നത്. മൂന്നു വര്‍ഷത്തേക്ക് സ്‌പെക്ട്രം ലൈസന്‍സ് നല്‍കാനാവില്ലെന്നുള്ള വ്യവസ്ഥ മറികടക്കുവാനായി, ശ്രീ ചിദംബരമാണ് ഇപ്രകാരമൊരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചതെന്ന് ശ്രീ. രാജാ 2008 നവംബറില്‍ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിര്‍ബന്ധിത FIPB,CCEA സെക്യൂരിറ്റി ക്ലിയറന്‍സുകള്‍ എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ഈ ഇടപാടിന് അംഗീകാരം നല്‍കിയത്. എത്തിസലാത്തിന് പാകിസ്ഥാനുമായും , ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളള സ്വാന്‍ ടെലികോമുമായി അംഗീകരിക്കാനാവാത്ത ആ ബന്ധം ഉണ്ടെന്ന് കാട്ടി ഇന്റലിജന്‍സ് ബ്യൂറോ സ്വമേധയാ ധനകാര്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ക്ലിയറന്‍സുകള്‍ ഒന്നും നേടാതെ കരസ്ഥമാക്കിയ ഈ കരാറിന് എന്നിട്ടും ചിദംബരം അംഗീകാരം നല്‍കി.
ശ്രീ. രാജ, ശ്രീ ചിദംബരം എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്, പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തി 2010 ജനുവരിയില്‍ , ഞാന്‍ ആദ്യ പരാതി ഫയല്‍ ചെയ്തു. ആക്ടിന്റെ സെക്ഷന്‍ അഞ്ച് പ്രകാരം പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് തോന്നിയതിനാല്‍ ക്രിമിനല്‍ കേസുമായി മുന്നോട്ടു പോകാന്‍ എനിക്കനുമതി ലഭിച്ചു.
അതേതുടര്‍ന്ന്, എല്ലാ 2ജി സെപ്ക്ട്രം ലൈസന്‍സുകളും റദ്ദാക്കണമെന്നും, പകരം ലേലത്തിനു സൗകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഞാന്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്റെ പരാതി അനുസരിച്ചു കൊണ്ട്, സ്വാന്‍ യുണിടെക്, ടാറ്റാ, അടക്കമുള്ള 9 കമ്പനികള്‍ക്കു നല്‍കിയ 122 ലൈസന്‍സുകളും റദ്ദാക്കിക്കൊണ്ടും അതിന് ലേലം നടത്തണമെന്നത് നിര്‍ദ്ദേശിച്ചു കൊണ്ടും സുപ്രീം കോടതി ഐതിഹാസികമായ വിധി പുറപ്പെടുവിച്ചു.
2011 ജൂലൈയില്‍, സ്വാന്‍ , യൂണിടെക് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഇക്വിറ്റി ഷെയറുകള്‍ വിദേശ ടെലികോം കമ്പനികള്‍ക്ക് അനധികൃതമായി വിറ്റതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കമ്പനികള്‍ക്കെതിരെയും, ചെന്നൈയിലെ ജീനെക്‌സ് എക്‌സിം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. FEMA ലംഘിച്ച് 3500 കോടി രൂപ നേടിയതായാണ് കേസ്.
ഈ കമ്പനികളും, ബന്ധപ്പെട്ട വ്യക്തികളും, എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
2011 ല്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളെടുത്തതെന്നതും, ആ സമയത്ത് ചിദംബരം ധനകാര്യ മന്ത്രി ആയിരുന്നില്ലെന്നതും പ്രത്യേകം ഓര്‍ക്കുമല്ലോ?
ചിദംബരം, രാജാ, NRI സയ്യദ് സലാഹുദ്ദീന്‍, അയാളുടെ മകന്‍ അഹമ്മദ് സലാഹുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ FEMA ലംഘനം. സലാഹുദ്ദീനും മകനും തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നുള്ളവരാണെന്നതും യുഎഇ ലുള്ള ETA Star Escon ന്റെ ഉടമസ്ഥരാണെന്നതും ശ്രദ്ധേയമാണ്. 2006 ല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് സലാഹുദ്ദീന് ഇന്‍ഷുറന്‍സ് ലൈസന്‍സ് നല്‍കപെട്ടപ്പോള്‍ ചിദംബരം ധനമന്ത്രിയായിരുന്നു.
സലാഹുദ്ദീന്റെ ജീനക്‌സ് എക്‌സിം , സ്വാന്‍ ടെലികോമില്‍ നിക്ഷേപം നടത്തിയ 380 കോടി രൂപ എത്തിസലാത്തില്‍ നിന്നുള്ളതായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറേറ്റിന്റെ പരിശോധനയില്‍ തെളിഞ്ഞതിനാല്‍, FEMA യുടെ പച്ചയായ ലംഘനമാണ് ഇവിടെ നടന്നിരുന്നതെന്ന് ഉറപ്പിക്കാം. ജീനകസ് എക്‌സിം ഇതുപോലെ ധനവ്യവഹാരങ്ങള്‍ക്കായി ഉപയോഗം ചെയ്യപ്പെടുന്ന ഒരു കമ്പനിയായതിനാല്‍ ഈ 380 കോടി രൂപ, കരസ്ഥമാക്കിയ ലൈസന്‍സിന് നല്‍കിയ കൈക്കൂലിയാണെന്ന് വ്യക്തമാണ്. ഈ 2ജി സ്‌പെക്ട്രം ഇടപാടിന് ഒരാഴ്ച മുമ്പു മാത്രം നിലവില്‍ വന്നതാണ് ചെന്നൈയിലുള്ള ഈ കമ്പനി എന്നതും ശ്രദ്ധേയമാണ്.
ഇതിലൂടെ കൈമറിഞ്ഞ 3500 കോടി രൂപ നികുതി വെട്ടിപ്പു കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു. ദുബായ് മുതലായ സ്ഥലങ്ങളില്‍ നിന്നായതിനാല്‍ തീര്‍ത്തും ചട്ട വിരുദ്ധമായാണ് നടന്നിട്ടുണ്ടാവുക.
അഴിമതി ശ്രദ്ധയില്‍പെടുത്തിയ ഉദ്യോഗസ്ഥരെ ചിദംബരവും രാജയും നിശ്ശബ്ദരാക്കി. രണ്ടുപേരുടെയും പൊതു സുഹൃത്തായ സലാഹുദ്ദീനൂമായി ചേര്‍ന്നായിരുന്നു ഇവരുടെ ഗൂഢാലോചന. കഴിഞ്ഞ 30 വര്‍ഷങ്ങളായി ചിദംബരവും സലാഹുദ്ദീനും തികഞ്ഞ സൗഹൃദത്തിലാണ്. 
FIPB ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെ, ഈ ഇടപാടിലെ FEMA ലംഘനം, സെക്യൂരിറ്റി ആശങ്കകള്‍ എന്നീ കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി, പാകിസ്ഥാന്‍ തുറയാ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് കമ്പനി എന്നിവയിലെ പ്രമുഖ ഓഹരി പങ്കാളിയാണ് എത്തിസലാത്ത് എന്നതിനാല്‍ നമ്മുടെ സുരക്ഷാ ഏജന്‍സികളായ റോയും (ROW),IB യും ഈ ഇടപാടിനെ എതിര്‍ത്തിരുന്നു. ഇതെല്ലാം അറിഞ്ഞിരുന്നതുകൊണ്ട്, എതിര്‍പ്പുകളെ നിശ്ശബ്ദമാക്കി ചിദംബരവും രാജായും ഇത്രയും വിദേശ നിക്ഷേപം അനുവദിച്ചു. 2009 ല്‍ ആഭ്യന്തര മന്ത്രിയായി കഴിഞ്ഞതിനുശേഷവും ആഭ്യന്തരമന്ത്രാലയത്തിന്റെയും, ഐ.ബിയുടെയും ഈ ഇടപാടിന്‍മേല്‍ അന്വേഷണം നടത്താനുളള എല്ലാ ശ്രമങ്ങളും ചിദംബരം തടഞ്ഞു.
മുന്‍ ടെലികോം മന്ത്രി എ . രാജായുമായി ചേര്‍ന്ന് ചിദംബരം നടത്തിയ ഗൂഢാലോചനയുടെ മറ നീക്കാതെ, ചിദംബരത്തെ സംരക്ഷിക്കുന്നതിനായി സിബിഐ ഇതുവരെയും ഈ ഇടപാടിനെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇതു വരെയുള്ള അന്വേഷണം ഈ ഇടപാടിലുണ്ടായിട്ടുള്ള FEMA ലംഘനത്തേയും, ഈ കമ്പനികളിലെ ഡയറക്ടര്‍മാരെ കേന്ദ്രീകരിച്ചും മാത്രമായിരുന്നു.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കപ്പെട്ടതു മുതലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ചിദംബരവും, സലാഹുദ്ദീനും ചേര്‍ന്നുള്ള തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാനാവും.
ഇന്ത്യയുടെ സുപ്രധാന മേഖലയായ ടെലികോം രംഗത്തേയ്ക്ക് പാകിസ്ഥാനുമായി ബന്ധമുള്ള എത്തിസലാത്തിന് പ്രവേശനം അനുവദിച്ചിട്ട്, രാജ്യ സുരക്ഷയെ അവഗണിച്ചതിന്റെയും ദുബായ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും വന്ന പണത്തിന്റെ കണക്കുകളും അതിനെ മൂടി വയ്ക്കാനായി ചിദംബരവും രാജായും നടത്തുന്ന ശ്രമങ്ങളെ കുറിച്ചൊക്കെയാണ് ഈ രേഖകള്‍ തെളിവ് നല്‍കുന്നത്.മൂന്നു വര്‍ഷത്തിനു മുമ്പ് ഇ.ഡി അന്വേഷണം ആരംഭിച്ചെങ്കിലും , പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിനു മേല്‍ നടപടിയെടുക്കാന്‍ അധികാരപ്പെട്ട സിബിഐ ഇപ്പോഴും നിഷ്‌ക്രീയമാണ്. DOPT യ്ക്ക് ഈ വസ്തുതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും നിയമ നടപടികള്‍ തുടങ്ങാന്‍ സിബിഐയെ സഹായിക്കുവാനും സുപ്രീം കോടതി നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. \"\"\"\"\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends