സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തവര്‍ അമ്മയാകാന്‍ ശ്രമിക്കരുത്

സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ സമയമില്ലാത്തവര്‍ അമ്മയാകാന്‍ ശ്രമിക്കരുതെന്ന് മമ്മൂട്ടി. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാര സാധനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതിലൂടെ കൊടും ക്രൂരതയാണ് മാതാപിതാക്കള്‍ കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതിയിലാണ് മമ്മൂട്ടിയുടെ ഈ അഭിപ്രായ പ്രകടനം.
മലയാളിയുടെ ജീവിത ശൈലിയും ആഹാര ശീലവും മാറാതെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഇല്ലാതാവില്ല. ഫ്‌ളക്‌സും ബൊക്കെയും എല്ലാം ഒഴിവാക്കി പ്രകൃതി സൗഹൃദമായി ഒരുക്കിയ വേദിയില്‍ കുപ്പിവെള്ളം വിതരണം ചെയ്തതിനേയും മമ്മൂട്ടി വിമര്‍ശിച്ചു.
കുപ്പി ചൂടാകുമ്പോള്‍ വെള്ളത്തില്‍ കലര്‍ന്നേക്കാവുന്ന പ്ലാസ്റ്റിക് ക്യാന്‍സറിന് ഒരു കാരണമാണ്. കിണര്‍ വെള്ളവും വീട്ടില്‍ പാചകം ചെയ്യുന്ന ചോറും കറികളും കഴിച്ചപ്പോള്‍ മലയാളിക്ക് ഒരു രോഗവും ഇല്ലായിരുന്നു. ഇന്ന് കേട്ടിട്ടില്ലാത്ത രോഗങ്ങളാണ് നമ്മളെ ആക്രമിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















