സിബിഐ അന്വേഷണം വേണം... മരിക്കുന്നതിന്റെ തലേന്നാള്‍ സുനന്ദ പുഷ്‌കറിനെ ശശി തരൂര്‍ ഉപദ്രവിച്ചെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മരിക്കുന്നതിന്റെ തലേന്നു സുനന്ദയെ തരൂര്‍ ശാരീരികമായി ഉപദ്രവിച്ചെന്നു ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂര്‍ ഉള്‍പ്പെട്ട അനധികൃത ഇടപാടുകളെക്കുറിച്ച് താന്‍ പുറത്തു പറയുമെന്നു പറഞ്ഞതിനായിരുന്നു ഇതെന്നും സ്വാമി ട്വിറ്ററില്‍ വ്യക്‌തമാക്കി. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണം.
സുനന്ദയുടെ മരണം സംബന്ധിച്ച് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഡല്‍ഹി പോലീസിനു മേല്‍ സമ്മര്‍ദമുണ്ട്. കേസില്‍ വിവരങ്ങള്‍ ശേഖരിക്കാനോ ആന്തരികാവയവ പരിശോധന നടത്തിയ സംഘത്തിനു വിവരങ്ങള്‍ നല്‍കാനോ പോലീസ് തയാറായില്ല. രാജ്യാന്തര മാനങ്ങളുള്ള കേസാണ് ഇതെന്നും സ്വാമി പറഞ്ഞു.
സുനന്ദ മരിച്ചിരിക്കുന്നതു റഷ്യന്‍ നിര്‍മിത വിഷം മൂലമാണ്. ബലമായി വായ് തുറപ്പിച്ചതു പോലെ സുനന്ദയുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്. മരണം സ്വാഭാവികമാണെന്നു റിപ്പോര്‍ട്ട് നല്‍കണമെന്നു തരൂര്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തിയ ഡോ. സുധീര്‍ ഗുപ്‌തയ്‌ക്ക് ഇ-മെയില്‍ അയച്ചതും സംശയാസ്‌പദമാണ്. ഈ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















