ആരോപണ വിധേയന്‍ അധികാരത്തില്‍ തുടരുമ്പോള്‍ എങ്ങനെ നിഷ്പക്ഷ അന്വേഷണം നടക്കും? ബിഷപ്പ് ഫ്രാങ്കോയുടെ രാജി ആവശ്യപ്പെട്ട് അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍

ആരോപണം ഉണ്ടായാല്‍ മന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നതാണ് നാട്ടുനടപ്പ് എന്നാല്‍ ബിഷപ്പിനെന്താ വ്യത്യാസം. അധികാരസ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ ബിഷപ്പ് മാന്യത കാണിക്കണമെന്ന് ആവശ്യം ശക്തം. വിശ്വാസി സമൂഹത്തിന്റെ ആവശ്യം ഏറ്റെടുത്ത് സിസ്റ്റര്‍ ജെസി കുര്യന്‍. പരാതിക്കാരി അംഗമായ സന്യാസിനി സമൂഹത്തിന്റെ പേട്രണ്‍ ആണ് ആരോപണ വിധേയനായ ബിഷപ്പ്. അതുകൊണ്ടുതന്നെ ആ സമൂഹത്തിന്റെ രക്ഷാധികാരിയും സംരക്ഷകനുമാണ് അദ്ദേഹം. ഈ ഒരു കാരണം നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടക്കില്ല. ബിഷപ്പിനെതിരെ മഠത്തിലെ ആരെങ്കിലും എന്തെങ്കിലും കാര്യം പുറത്തുവിട്ടാല്‍ അവര്‍ ഭാവിയില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. അത് മദര്‍ ജനറാള്‍ ആയാലും മേജര്‍ സുപ്പീരിയര്‍ ആയാലും അവസ്ഥയ്ക്ക് മാറ്റമില്ല. ആ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും.
ഇപ്പോള്‍തന്നെ മൊഴിയില്‍ പൊരുത്തക്കേട് ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ മുന്‍ മൊഴി അവര്‍ പിന്‍വലിക്കേണ്ടി വന്നേക്കും. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍, നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് ബിഷപ്പ് തത്സഥാനത്തുനിന്ന് മാറിനില്‍ക്കുകയാണ് വേണ്ടത്. അതുതന്നെയാണ് ഇക്കാര്യത്തില്‍ നിയമപരമായ വശവും.അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍ പ്രസ്താവനയില്‍ പറയുന്നു.
ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് ഏതെങ്കിലും കന്യാസ്ത്രീ മഠത്തിലെ തന്റെ മേലധികാരിയോട് പറഞ്ഞാല്‍, പിന്നീട് അവര്‍ നേരിടാന്‍ പോകുന്നത് വേദനാജനകമായ അവസ്ഥയായിരിക്കും. സ്ഥലംമാറ്റം, തരംതാഴ്ത്തല്‍ മുതല്‍ മഠത്തില്‍ നിന്ന് പുറത്താക്കല്‍ വരെ അവര്‍ നേരിടേണ്ടിവരും. അല്ലെങ്കില്‍ മാനസികവും വൈകാരികയുമായ പീഡനം സഹിക്കാന്‍ കഴിയാതെ സ്വയം തിരുവസ്ത്രം ഉപേക്ഷിച്ച് പോകാന്‍ അവര്‍ നിര്‍ബന്ധിതയാകും. എന്നാല്‍ ഇത്തരം ആരോപണങ്ങളിലൊന്നും ഒരു അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ മഠം അധികൃതര്‍ തയ്യാറാകില്ലെന്ന് അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍ ഒരു ദേശീയ ദിനപത്രത്തോട് പ്രതികരിച്ചു.
പരാതിക്കാരിയായ കന്യാസ്ത്രീ ജീവിതകാലം മുഴുവന്‍ ഇരയായി തുടരേണ്ടിവരും. എന്നാല്‍ വൈദികരുടെ കാര്യത്തില്‍ അങ്ങനെയല്ല. ആരോപണം നേരിടുന്ന വൈദികനെ സഭ സംരക്ഷിക്കും. 'ഒരിക്കല്‍ വൈദികനായാല്‍ എന്നും വൈദികനായി' തന്നെ അദ്ദേഹം തുടരും. അധികാരികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തെ കുറിച്ച് അറിയാവുന്നതിനാല്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കന്യാസ്ത്രീകള്‍ തയ്യാറാകില്ല. സഭയിലെ ഇത്തരം സമീപനം തന്നെ വളരെയേറെ വേദനിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























