ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്താല്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടിവരുമെന്ന പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് അറസ്റ്റ് ചെയ്തു ; എസ്.ഐയ്ക്ക് രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റം

വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍ പ്രതിയെ അറസ്റ്റ് ചെയ്ത എസ്‌ഐയ്ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റം. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റ് ചെയ്ത പാലക്കാട് പുതുനഗരം ഐ എ.പ്രതാപനെയാണ് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ജനപ്രതിനിധിയുടെയും സിപിഎം പ്രാദേശികനേതാക്കളുടെയും വിലക്ക് അവഗണിച്ച് പ്രതിയെ അറസ്റ്റ് ചെയ്തതാണ് സ്ഥലം മാറ്റത്തിനുള്ള കാരണം എന്നാണ് ആരോപണം.
എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. സ്ഥലം മാറ്റം സാധാരണ നടപടിയാണ് എന്നാണ് ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
എസ്ഡിപിഐ നടപ്പാക്കിയ വാട്‌സ്‌ആപ്പ് ഹര്‍ത്താലില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പുതുനഗരം സ്വദേശി സലീമിനെ തിങ്കളഴാഴ്ച രാത്രി എസ്.ഐ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്തഫയെയും അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























