അഭിമന്യുവധം: എന്‍.ഐ.എയ്ക്ക് കൈമാറിയേക്കും; പ്രതികള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണിതെന്ന് അറിയുന്നു, വിദേശത്ത് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും

അഭിമന്യുവധം ദേശീയ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയേക്കും. കേസിലെ പ്രധാനപ്പെട്ട 12 പേര്‍ രാജ്യംവിട്ടതിനെ തുടര്‍ന്നാണിതെന്ന് അറിയുന്നു. കൊല നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ റെഡ് കോര്‍ണര്‍നോട്ടീസ് നല്‍കിയതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. 15 പേരാണ് മുഖ്യപ്രതികള്‍. ഇതില്‍ മിക്കവരും രാജ്യം വിട്ടതായാണ് അറിയുന്നത്. ഇതോടെ അന്വേഷണ സംഘം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തേണ്ടതില്ലായെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമെന്ന് അറിയുന്നു. പ്രതികളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും.
പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും പ്രധാനപ്രതികളെ പിടികൂടാത്തതില്‍ എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി,യുവജന പ്രസ്ഥാനങ്ങള്‍ക്കും അമര്‍ഷമുണ്ട്. സര്‍ക്കാരിനെതിരെ പരസ്യപ്രതികരണം നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണിവര്‍. മുന്‍ സി.പി.എം എം.എല്‍.എ സൈമണ്‍ ബ്രിട്ടോ പൊലീസിനെതിരെ രൂക്ഷവിമര്‍ശവുമായി ഇന്നലെ രംഗത്തെത്തിയികുന്നു.
https://www.facebook.com/Malayalivartha


























