മലബാർ സിമെന്റ് മുൻ കമ്പിനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരണപ്പെട്ടു ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ കുടുംബം

മലബാർ സിമെന്റ് മുൻകമ്പിനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വെച്ചാണ് മരിച്ചത് .വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ശശീന്ദ്രന്റെ ബന്ധുക്കള്‍ രംഗത്തെത്തി .
2011ലാണ് കമ്പിനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും മക്കളും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത് .ഇതേ കേസിൽ ടീന മുഖ്യസാക്ഷിയാണ് . കേസുമായി ബന്ധപ്പെട്ട് പലഭാഗത്ത് നിന്നായി നിരന്തരഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു .
മലബാർ സിമെന്റ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതുമായി സംബന്ധിച്ച് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം ഉണ്ടായതിന് പിന്നാലെയാണ് മരണം എന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























