മലപ്പുറത്ത് ബസ് മറിഞ്ഞ് അപകടം ; ഒരാള്‍ മരിച്ചു ; 40 പേര്‍ക്ക് പരിക്ക്

കോട്ടക്കലിനടുത്ത് ദേശീയപാത പാലച്ചിറമാടില്‍ സ്വകാര്യ ബസ് മറിഞ്ഞു ഒരാള്‍ മരിക്കുകയും നാല്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വളാഞ്ചേരി സ്വദ്വേശിനി പ്രഭാവതി (57) ആണ് മരിച്ചത്.
കോഴിക്കോട് നിന്നും തൃശൂര്‍ക്ക് വരികയായിരുന്ന വിനായക എന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍- കോഴിക്കോട് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.
https://www.facebook.com/Malayalivartha


























