ജലന്ധര്‍ ബിഷപ്പില്‍ നിന്ന് ബുദ്ധിമുട്ട് നേരിട്ടിരുന്നതായി കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നതായി പാലാ ബിഷപ്പ് ;ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്കായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് ബുദ്ധിമുട്ട് നേരിട്ടിരുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീ തന്നോട് പറഞ്ഞിരുന്നെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍, പരാതി വാക്കാല്‍ മാത്രമാണ് അറിയിച്ചതെന്നും രേഖാമൂലം നല്‍കിയിരുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.
തന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചത്. കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത് കുറവിലങ്ങാട് വികാരിയ്ക്കാണ്. അദ്ദേഹമാണ് തനിക്ക് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, അധികാരം കര്‍ദ്ദിനാളിനാണെന്ന് താന്‍ കന്യാസ്ത്രീയോട് പറഞ്ഞു. അതേസമയം, കര്‍ദ്ദിനാളിന് പരാതി നല്‍കിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കല്ലറങ്ങാട്ട് പറഞ്ഞു.പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നില്ലെന്നാണ് ആലഞ്ചേരി നേരത്തെ പറഞ്ഞത്.
https://www.facebook.com/Malayalivartha


























