തെറ്റ് ആരു ചെയ്താലും സഭക്ക് അപമാനകരമാണ് ; കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ട് എങ്കില്‍ അതിനു മറുപടി പറയാന്‍ സഭ ബാധ്യസ്തരാണെന്ന് സുസൈപാക്യം

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പ്രതികരണവുമായി ആര്‍ച് ബിഷപ്പ് സുസൈപാക്യം. തെറ്റ് ആരു ചെയ്താലും സഭക്ക് അപമാനകരമാണ്. ഇത്തരം സംഭവങ്ങള്‍ വേദന ഉണ്ടാക്കുന്നതാണ്. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ട് എങ്കില്‍ അതിനു മറുപടി പറയാന്‍ സഭ ബാധ്യസ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീതി വിരുദ്ധമായി സഭ പെരുമാറിയിട്ടുണ്ട് എങ്കില്‍ ന്യായീകരിക്കില്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും തിരുത്തല്‍ നടപടിയും ശിക്ഷ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരണമെന്നും നീതി നടപ്പാക്കണമെന്നും സുസൈപാക്യം വ്യക്തമാക്കി. ആരാണ് കുറ്റകാര്‍ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. ഇതിലൂടെ സഭയെ താറടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അംഗീകരിക്കാന്‍ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























