മാതാപിതാക്കളുടെ അശ്രദ്ധ; പാലത്തില്‍ നിന്നും റോഡിലേക്ക് ഓടിയ കുട്ടിയെ ലോറി ഇടിച്ച് തെറിപ്പിച്ചു

മാതാപിതാക്കളുടെ അശ്രദ്ധമൂലം കുരുന്നിന് ജീവൻ നഷ്ടപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഊര്‍ക്കാവ് പാലത്തില്‍ ഇന്ന് വൈകുന്നേരമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. പാലക്കാട് നിന്നും കാറിലെത്തിയ കുടുംബം ഊര്‍ക്കാവ് പാലത്തില്‍ നിന്നും സെല്‍ഫിയെടുക്കവെ അപ്രതീക്ഷിത അപകടം വന്നെത്തുകയായിരുന്നു.
പാലത്തില്‍ നിർത്തിയിട്ട കാറില്‍ നിന്നും ദമ്പതിമാരും കുട്ടിയും സെല്‍ഫിയെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുട്ടി പാലത്തില്‍ നിന്നും റോഡിലേക്ക് ഓടുകയായിരുന്നു. അതേസമയം പിന്നില്‍ നിന്നും വന്ന ലോറി കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളുടെ അശ്രദ്ധ കാരണമാണ് കുട്ടിയുടെ ജീവന്‍ നഷ്ടമായതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























