അഡ്മിന്‍ കാണാമറയത്ത് തന്നെ...ജി.എന്‍.പി.സി അഡ്മിന്‍ അജിത് കുമാര്‍ രാജ്യം വിട്ടതായി സൂചന;എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു

അഡ്മിനെക്കുറിച്ച് തുമ്പില്ലാതെ പോലീസ്. ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ രാജ്യം വിട്ടതായി സൂചന. ഇതേ തുടര്‍ന്നു പൊലീസും എക്‌സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജിഎന്‍പിസി മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ ഫെയ്‌സ്ബുക്ക് തള്ളിയിരുന്നു.
അജിത്ത് കുമാറും ഭാര്യ വിനീതയും മൂന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയെയാണ് ഇരുവരും സമീപിച്ചത്. എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അജിത് കുമാറും ഭാര്യ വിനീതയും ഒളിവിലായിരുന്നു.
നിലവില്‍ 20 ലക്ഷത്തോളം പേരാണ് ജിഎന്‍പിസിയില്‍ അംഗങ്ങളായുള്ളത്. ഗ്രൂപ്പില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാന്‍ അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായി എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജിഎന്‍പിസി ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫെയ്‌സ്ബുക്കിന് കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























